സണ്ണി വെള്ളാഞ്ചിറ എന്റെ പ്രിയപ്പെട്ട സുഹൃത്ത്
ലേഖകൻ :ടോമി തോമസ് മങ്കുത്തേൽ (ടോമി മാഷ്) * സണ്ണി വെള്ളാഞ്ചിറ എന്റെ പ്രിയപ്പെട്ട സുഹൃത്ത്, തോട്ടുമുക്കത്തിന്റെ സ്വന്തം സണ്ണി മാഷ് ഓർമ്മയായിട്ട് ഒരു വർഷം തികയുകയാണ്. തോട്ടുമുക്കം എന്ന കുടിയേറ്റ ഗ്രാമത്തെ തന്റെ ഹൃദയത്തോട് ചേർത്തു പിടിച്ച വ്യക്തി. സണ്ണിയെ മറക്കാൻ തോട്ടുമുക്കത്തിനാവില്ല. അത്രയേറെ തോട്ടുമുക്കത്തോട് ഹൃദയബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നുസണ്ണി. അദ്ദേഹം തോട്ടുമുക്കത്തിന്റ മനസ്സ് തൊട്ടറിഞ്ഞു. മരണം തന്നെ മാടി വിളിക്കുന്ന അവസാന നിമിഷം വരെ തോട്ടുമുക്കത്തെ വിട്ട് എവിടേക്കും സണ്ണിയുടെ മനസ്സ് സഞ്ചരിച്ചില്ല. സാധാരണ ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും അദ്ദേഹം പ്രാമുഖ്യം നൽകി. ഏറ്റെടുത്ത എല്ലാ പദവികളും അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്തോടെ നിർവഹിച്ചു. ഒരു നല്ല ജനപ്രതിനിധിയായി പ്രവർത്തിച്ചു. ഏറെക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അദ്ദേഹത്തിന്റെ ശബ്ദംനിറഞ്ഞുനിന്നു. രാഷ്ട്രീയ പ്രവർത്തനത്തിലും പൊതു പ്രവർത്തനത്തിലും തന്റേതായ ശൈലി രൂപപ്പെടുത്തി. തോട്ടുമുക്കത്തിന്റെ നിരവധി പ്രശ്നങ്...