അംഗൻവാടി കലോത്സവത്തിൽ മിന്നും പ്രകടനം; കുട്ടികൾക്ക് ആദരവ് നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

 അംഗൻവാടി കലോത്സവത്തിൽ മിന്നും പ്രകടനം; കുട്ടികൾക്ക് ആദരവ് നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്



ചെറുവാടി:

 കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗൻവാടി കലോത്സവത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് മിന്നും പ്രകടനം കാഴ്ചവെച്ച കുട്ടികളെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു.


വിർവിധയിനങ്ങളിൽ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച  പഞ്ചായത്തിലെ കുട്ടികളെയാണ്ആദരിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്  അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഷിബു ഉദ്ഘാടനം ചെയ്തു.



 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, വാർഡ് മെമ്പർ മജീദ്  റിഹ്‌ല, കരീം പഴങ്ങൾ, സിഡിപി യോ ഷീജ, ഐസിഡിഎസ് സൂപ്പർവൈസർ  ലിസ, അംഗൻവാടി ടീച്ചേർമാർ വർക്കർമാർ,cwf റസിന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.