വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു*
*
കൂടരത്തി: കൂടരഞ്ഞി സ്വയംസഹായ സംഘം ഓഫീസിൽ സംഘടിപ്പിച്ച ആദരിക്കൽ പരിപാടി മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി *ദീപ്തി* *രാജീവ്* ഉദ്ഘാടനം ചെയ്തു. ഇന്റർ ഡിസ്ട്രിക്ട് സ്കൂൾ കരാട്ടേ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ബ്ലൂ ബെൽറ്റ് ലഭിച്ച ആൻഡ്രിയ ജോൺ ആൽഡ്രിയ ജോൺ +2 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ദിയ റോയി എന്നിവർക്ക് എ.ഇ.ഒ ദീപ്തി രാജീവ് മെമന്റോ നൽകി. കൂടരഞ്ഞി സ്വയംസഹായസംഘത്തിന്റെ ഉപഹാരം പ്രസിഡന്റ് എ ഇ ഒ -ക്ക് നൽകി. പ്രസിഡന്റ് റോയി ആക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജിനേഷ് തെക്കനാട്ട്, ട്രഷറർ ജോയി കിഴക്കേ മുറിയിൽ,വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം,ബിജു കുര്യൻ,ജോൺ പി ഡി, രാജൻ കുന്നത്ത്, സജി മുഖലയിൽ, ഷാജി നെടുംകൊമ്പിൽ, വിനോദ് പി, തുടങ്ങിയവർ സംസാരിച്ചു.