സീതി സാഹിബ് ലൈബ്രറിയിൽ LED ബൾബ് നിർമ്മാണ പരിശീലനം നടത്തി.
സീതി സാഹിബ് ലൈബ്രറിയിൽ LED ബൾബ് നിർമ്മാണ പരിശീലനം നടത്തി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ വനിതാ വേദിയും പെരിങ്ങൊളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റും സംയുക്തമായി വനിതകൾക്കായി LED ബൾബ് നിർമ്മാണ പരിശീലനം നടത്തി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ലൈബ്രറി കമ്മിറ്റി അംഗവുമായ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ പെരിഞ്ചീരി മുഖ്യാതിഥിയായി.ചെലവ് കുറഞ്ഞ വനിതാ സംരംഭങ്ങളെ പറ്റി എം. എ. അബ്ദുറഹിമാൻ മാസ്റ്റർ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ഷംലൂലത്ത്, ആയിഷ ചേലപ്പുറത്ത്, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹിമാൻ. NSS ലീഡർ അമാൻ അഹമ്മദ്,കാരാട്ട് മുഹമ്മദ് മാസ്റ്റർ, വി റഷീദ് മാസ്റ്റർ,കെ സി സി മുഹമ്മദ് അൻസാരി, ഷെരീഫ കൊയപ്പതൊടിക തുടങ്ങിയവർ സംസാരിച്ചു.
വനിതാവേദിയുടെ പുതിയ ചെയർപേഴ്സൺ ആയി വി.ഷംലൂല ത്തിനെയും കൺവീനറായി എൻ. വി ശരീഫയേയും തെരഞ്ഞെടുത്തു.
പരിശീലന ക്യാമ്പിൽ NSS വളണ്ടിയർമാരായ മുഹമ്മദ് അസ്ലം .ഇ കെ, ആദിത്ത്. എം,മുഹമ്മദ് റയാൻ,മുഹമ്മദ് അസ്‌ലം.എൻ പി, അഭിനവ് എം,മുഹമ്മദ് ഷിനാസ് എ പി എന്നിവർ നേതൃത്വം നൽകി.
വനിതകളിൽ പുത്തനുണർവ് പകർന്ന പരിശീലന പരിപാടിയുടെ അടുത്ത ഘട്ടം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നതാണ്.