തോട്ടുമുക്കം ഗവ:യു പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നു*
*തോട്ടുമുക്കം ഗവ:യു പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നു*
തോട്ടുമുക്കം : രാഹുൽ ഗാന്ധി എം പി യുടെ ആസ്തി വികസന ഫണ്ടിൽനിന്നും ആറ് ലക്ഷം രൂപ ചിലവഴിച്ച് തോട്ടുമുക്കം യു പി സ്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും കമ്പ്യൂട്ടർ വത്ക്കരിച്ചു . ഇതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിക്കും . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിക്കും . അഡ്വക്കേറ്റ് സുഫിയാൻ ( ബ്ലോക്ക് മെമ്പർ ) മുഖ്യാതിഥിയാവും . പരിപാടിയിൽ മെമ്പർമാരായ കരീം പഴങ്കൽ , സിജി കുറ്റികൊമ്പിൽ , ശ്രീജിത്ത് ആർ ( സ്കൂൾ എച്ച് എം ) , അബ്ദുൽ ജബ്ബാർ ( പി ടി എ പ്രസിഡന്റ് ) തുടങ്ങി പ്രമുഖർ സംബന്ധിക്കും