ഭിന്നശേഷിക്കാർക്ക് സ്വാന്തനമേകി കോഴിക്കോട് പരിവാറും ഇഖ്റ ഹോസ്പിറ്റലും

 ഭിന്നശേഷിക്കാർക്ക് സ്വാന്തനമേകി  കോഴിക്കോട് പരിവാറും  ഇഖ്റ  ഹോസ്പിറ്റലും



 കൊടിയത്തൂർ:= സമൂഹത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഭിന്നശേഷിക്കാർ.

ഭാരിച്ച ആശുപത്രി ചെലവ് മൂലം പല കുടുംബങ്ങളും പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ അവർക്ക് ആശ്വാസം നൽകുക എന്ന നിലയിൽ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന  ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറും മലാപ്പറമ്പിലെ ഇഖ്റ   ഹോസ്പിറ്റലും സംയുക്തമായി ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് ഹോസ്പിറ്റൽ  ചിലവിന്റെ 50% സൗജന്യ നിരക്കിൽ നൽകുന്നതാണ് പദ്ധതി. കാർഡിന്റെ അപേക്ഷ കൈമാറില്‍ ചടങ്ങ് കോഴിക്കോട് ജില്ലാ പരിവാർ പ്രസിഡണ്ട് ഡോക്ടർ ഡി.കെ ബാബുവിന് കൊടിയത്തൂർ പരിവാർ പ്രസിഡണ്ട് അബ്ദുൽ അസീസ് കാരക്കുറ്റി കൈമാറുന്നു.

ചടങ്ങിൽ  പരിവാർ ദേശീയ കൗൺസിൽ അംഗം,  പ്രൊഫസർ കെ കോയട്ടി, പരിവാർ ജില്ലാ സെക്രട്ടറി അനുരുദ്ധൻ, ഡോക്ടർ അജ്മൽ  നിയാസ് ചോല, കൊടിയത്തൂർ പരിവർ സെക്രട്ടറി ജാഫർ ടി കെ, മുഹമ്മദ് സൈഗോൺ, പി എം  നാസർ മാസ്റ്റർ, അബ്ദുൽ കരീം  പൊലുകുന്നത്ത്   മുഹമ്മദ് ഗോതമ്പ്റോഡ്, ബഷീർ കണ്ടങ്ങൾ,ബാബു സി ജെ, സെലീന, ആയിഷ ഹന്ന, എന്നിവർ സംബന്ധിച്ചു.