*നിര്യാതനായി* ഫാ: ആൻറണി കൊഴുവനാൽ

 *നിര്യാതനായി*


ഫാ: ആൻറണി കൊഴുവനാൽ നിര്യാതനായി



സംസ്കാരം... ഭൗതിക ശരീരം നാളെ ( 07.12.2023 ) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.00 മണി വരെ ഈരുടുള്ള വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ് . തുടർന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്ര നായ സജി കൊഴുവനാലിന്റെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ് . സംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച ( 08,12,2023 ) രാവിലെ 09.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് , 10.00 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ കുർബ്ബാനയോടെ , താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീ ജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ് . 



മോൺ . ഡോ . ആന്റണി കൊഴുവനാൽ ( 79 ) നിര്യാതനായി താമരശ്ശേരി താമരശ്ശേരി രൂപത വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാ ഭ്യാസ സാമൂഹിക പ്രവർത്തകനുമായിരുന്ന മോൺ . ഡോ . ആന്റണി കൊ വനാൽ ( 79 ) നിര്യാതനായി . 1944 സെപ്റ്റംബർ 8 ന് കോട്ടയം കൊഴുവനാൽ പരേതരായ ദേവസ്യ - അന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ നാലാമനായി ജനിച്ചു . കോട്ടയത്തു നിന്നും കൂരാച്ചുണ്ടിലേക്ക് കുടിയേറിയ കൊഴുവനാൽ കുടുംബത്തിലെ ബഹു . ആന്റണിയച്ചൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കുളത്തുവയൽ സെന്റ് ജോർജ്ജിലും പൂർത്തിയാക്കിയ ശേഷം 1963 ൽ തലശ്ശേരി രൂപതയിലെ സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു . ആലുവ , സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി . അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1972 ഡിസംബർ 17 ന് തലശ്ശേരി രൂപതയുടെ വള്ളാപ്പിള്ളി പിതാവിൽ നിന്ന് കൂരാച്ചുണ്ട് ഇടവകയിൽ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു . പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി , കണിയാരം ഇടവകയിൽ 1972 ൽ അസിസ്റ്റന്റ് വികാരി യായും 1973 ൽ തേർമല ഇടവകയിൽ വികാരിയായും സേവനമനുഷ്ഠിച്ചു . മാനന്തവാടി ഗിരിദീപം പ്രസ്സിന്റെ മാനേജരായി . ഇക്കാലഘട്ടത്തിൽ സേവനം ചെയ്തു . തലശ്ശേരി അതിരൂപതയിലെ മതബോധന വിഭാഗ ത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 1975 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചു . തുടർന്ന് ഉപരി പഠനത്തിനായി കാനഡയിലേക്ക് പോകുകയും 1981 - 85 കാലഘട്ടത്തിൽ ടൊറന്റോ സെന്റ് ജെയിംസ് ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും തുടർന്ന് 1987 വരെ ടൊറന്റോ അതിരൂപതയിലെ സെന്റ് തോമസ് സിറിയൻ കമ്മ്യൂണിറ്റിയുടെ വികാരിയായും സേവനം ചെയ്തു . കാനഡ ടൊറന്റോ യൂണിവേഴ്സി റ്റിയിൽ നിന്നും ഗാന്ധിയൻ രാഷ്ട്രീയ ചിന്തയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രവും ഒരു വിമർശ നാത്മക പഠനം ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി . സ്വദേശത്ത് തിരിച്ചെത്തിയ ആന്റണി അച്ചൻ വാലി ല്ലാപ്പുഴ , മുക്കം , മേരിക്കുന്ന് , തിരുവമ്പാടി , ചേവായൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സി.യുടെയും , അശരണർക്കും ആലം ബഹീനർക്കും ആശ്രയമായ കരുണഭവന്റെയും ഉന്നത വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ സ്റ്റാർട്ടിന്റെയും ആരംഭകനും ആദ്യ ഡയറക്ടറും ആയിരുന്നു . സീറോ മലബാർ ലിറ്റർജി കമ്മറ്റി അംഗവും സിറോ മലബാർ ലിറ്റർജി റിസർച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . ആലുവ പൊന്തിഫിക്കൽ സെമിനാരിയുടെ ജേർണ ലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ ആരംഭ എഡിറ്റർ ആയിരുന്നു . കർഷകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഫാമിന്റെ ആരംഭകനും നിലവിൽ ജനറൽ സെക്രട്ടറിയു മായിരുന്നു . കൊക്കോക്കോള , പാമോയിൽ എന്നിവയുടെ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി സമ രങ്ങൾക്ക് ആന്റണി അച്ചൻ നേതൃത്വം നൽകി . പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതൽ അതിന്റെ ചെയർമാനുമായിരുന്നു . കത്തോലിക്കാ സഭയ്ക്ക് നൽകിയ വിലപ്പെട്ട സേവനങ്ങൾ മാനിച്ച് 2017 ഏപ്രിൽ 29 ന് ഫ്രാൻസീസ് മാർപാപ്പ " ചാപ്ലയിൻ ഓഫ് ഹിസ് ഹോളിനസ് ' എന്ന സ്ഥാനം നൽകി ഫാ . ആന്റണി കൊഴുവനാലിനെ മോൺ സിഞ്ഞോർ പദവിയിലേക്ക് ഉയർത്തി . മിഷൻ ലീഗ് പുരസ്കാരം , കോഴിക്കോട് കോർപറേഷന്റെ മംഗള പത്രം അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് . കുറച്ചുനാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചപ്പോൾ ചികിത്സയ്ക്കായി വിവിധ ഹോസ്പിറ്റലുക ളിൽ ആയിരിക്കുകയും 06.12.2023 ന് മുക്കം അഗസ്ത്യൻമുഴി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ വെച്ച് നിത്യസമ്മാനത്തിനായി വിളക്കപ്പെടുകയും ചെയ്തു . സഹോദരങ്ങൾ : ജോസഫ് ( കൂരാച്ചുണ്ട് ) , തോമസ് ( പെരുമ്പുള ) , മറിയക്കുട്ടി ( കൂരാച്ചുണ്ട് ) , അന്നക്കുട്ടി മലപ്പറമ്പിൽ ( കൂരാച്ചുണ്ട് ) , പാപ്പച്ചൻ ( തെയ്യപ്പാറ ) , വക്കച്ചൻ ( ചമൽ ) , സാലി മാളിയേക്കൽ ( കണ്ണോത്ത് ) , ഭൗതിക ശരീരം നാളെ ( 07.12.2023 ) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.00 മണി വരെ ഈരുടുള്ള വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ് . തുടർന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്ര നായ സജി കൊഴുവനാലിന്റെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ് . സംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച ( 08,12,2023 ) രാവിലെ 09.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് , 10.00 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ കുർബ്ബാനയോടെ , താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീ ജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ് . ഫാ . സെബാസ്റ്റ്യൻ കാവളക്കാട്ട് ചാൻസലർ , താമരശ്ശേരി രൂപത താമരശ്ശേരി 06.12.2023