അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസ്സ് വിതരണം ചെയ്തു
അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസ്സ് വിതരണം ചെയ്തു
കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസ്സ് വിതരണം ചെയ്തു. സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് നവംബർ 1 മുതൽ ഒരു വർഷത്തേക്ക് സ്വകാര്യ ബസുകളിലും കെ. എസ്. ആർ. ടി. സി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര പാസുകൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത്, വി.ഷംലൂലത്ത്, കെ.ജി. സീനത്ത്, തുടങ്ങിയവർ സംബന്ധിച്ചു.