മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു*
*മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു*
*തിരുവനന്തപുരം |* ഇടതുമുന്നണിയിലെ മുൻധാരണ അനുസരിച്ച് തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിക്ക് രാജി നൽകിയത്.
കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബിയിലെ ഗണേഷ്കുമാർ എന്നിവർ ഇവർക്ക് പകരം മന്ത്രിമാരാകും.