സ്മാർട്ടാകാൻ സ്മാർട്ട് ക്ലാസ്സ് മുറികളുമായി, ജി യു പി സ്കൂൾ തോട്ടുമുക്കം*
*സ്മാർട്ടാകാൻ സ്മാർട്ട് ക്ലാസ്സ് മുറികളുമായി, ജി യു പി സ്കൂൾ തോട്ടുമുക്കം*
ജി യു പി സ്കൂൾ തോട്ടുമുക്കം ശ്രീ രാഹുൽ ഗാന്ധി എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുർത്തീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘടന കർമ്മം നിർവഹിച്ചു. സ്വാഗതം H M ശ്രീജിത്ത് സാർ പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് അഡ്വ. സൂഫിയാൻ ( ബ്ലോക്ക് മെമ്പർ ), സിജോ പാലാപുളികൽ ( വൈസ് പ്രസിഡന്റ് ഊർങ്ങാട്ടിരി പഞ്ചായത്ത് ), മറിയം കുട്ടി ഹസൻ, കരീം പഴങ്കൽ, സിജി കുറ്റിക്കൊമ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഒന്നാം ക്ലാസ്സിലെ ബിന്ദു ടീച്ചർ ഷിബിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ "സംയുക്ത ഡയറി പതിപ്പ് " പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. പരിപാടിയിൽ പി ടി എ,എസ് എം സി, എം പി ടി എ പ്രതിനിധികളും പങ്കെടുത്തു.