കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടത്തിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി.*
*കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടത്തിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി.*
തോട്ടുമുക്കം:
സംസ്ഥാന സർക്കാർ,മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടത്തിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സിജി കുറ്റികൊമ്പിൽ അധ്യക്ഷയായി, വെറ്റിനറി ഡോക്ടർ ഇന്ദു, അസിസ്റ്റന്റ് ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി .
നാലുമാസത്തിനു മുകളിൽ പ്രായമുള്ള കിടാവ് , പശു , എരുമ തുടങ്ങിയ ഉരുക്കളെ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.