റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി.*

 



*

തിരുവനന്തപുരം:റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി. ശനിയാഴ്ച 9.055 കോടി രൂപയാണ് കളക്ഷനായി ലഭിച്ചത്. ഈ മാസം 11 ന് ലഭിച്ച 9.03 കോടി എന്ന റെക്കോർഡ് ഇതോടെ കെഎസ്ആർടിസി മറികടന്നു. പ്രതിദിന കളക്ഷൻ 10 കോടി ആക്കുകയാണ് ലക്ഷ്യമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ചത്തെ കളക്ഷനോടെ സർവകാല റെക്കോർഡ് ആണ് കെഎസ്ആർടിസി നേടിയിരിക്കുന്നത്. നേട്ടം കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിദിനം 10 കോടിയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം എന്നും എംഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.