കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നെല്‍കൃഷി ഇറക്കി.*
*കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നെല്‍കൃഷി ഇറക്കി.*
കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ ചുള്ളിക്കാപറമ്പ് കണ്ടാംപറമ്പ് പാടത്ത് 17 ഏക്കറില്‍ നെല്‍കൃഷി ഇറക്കി. ചെറുവാടി ഗവവണ്‍മെന്‍റ് ഹൈസ്കൂളിലെയും, ചുള്ളിക്കാപറമ്പ് ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെയും വിദ്യാര്‍ത്ഥികളും, പാടശേഖര സമിതി അംഗങ്ങളും, നാട്ടുകാരും പങ്കെടുത്ത ഞാറ് നടീല്‍ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ ശശി നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ദിവ്യ ഷിബു നെല്‍കൃഷി പലിശരഹിത വായ്പാ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി. വി.പി. ജമീല മുതിര്‍ന്ന നെല്‍കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. സുഹറ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി. ആയിഷ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ഫാത്തിമ നാസര്‍, കുന്ദമംഗലം ബ്ലോക്ക് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീമതി. ശ്രീവിദ്യ, കൃഷി ഓഫീസര്‍ ശ്രീമതി. രാജശ്രീ. പി, ചെറുവാടി ജി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് ശ്രീമതി. നിഷ എം.എന്‍, ശ്രീ. രവീന്ദ്രന്‍മാസ്റ്റര്‍, ശ്രീ. ലത്തീഫ് കെ.ടി., ശ്രീ. അബ്ദുള്‍ അസീസ് കുന്നത്ത്, ശ്രീ. ഗുലാംഹുസ്സന്‍ കൊളക്കാടന്‍, ശ്രീ. അബ്ദുള്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ. ടി.പി. മുരളീധരന്‍ സ്വാഗതവും, ഡയറക്ടര്‍ ശ്രീ. മമ്മദ്കുട്ടി കെ.സി. നന്ദിയും പറഞ്ഞു.