അതിജീവന യാത്രയ്ക്ക് തോട്ടുമുക്കത്ത് സ്വീകരണം നൽകും*
*അതിജീവന യാത്രയ്ക്ക് തോട്ടുമുക്കത്ത് സ്വീകരണം നൽകും*
തോട്ടുമുക്കം : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അതിജീവന യാത്രയ്ക്ക് തോട്ടുമുക്കത്ത് സ്വീകരണവും പൊതുയോഗവും നടത്തുന്നു. ഗ്ലോബൽ സമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പറയനിലം നയിക്കുന്ന വാഹനജാഥയ്ക്ക് ഡിസംബർ പതിനാലാം തീയതി വ്യാഴാഴ്ച 11. 30 ഓടെ തോട്ടുമുക്കം പള്ളിത്താഴെ സെബാസ്റ്റ്യൻ വടക്കേ തടത്തിൽ നഗറിൽ ലാണ് സ്വീകരണം നൽകുന്നത്.
സംസ്ഥാനത്തെ കർഷക സമൂഹത്തിന്റെ നട്ടെല്ലൊടിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ചയ്ക്കും രൂക്ഷമായ വന്യമൃഗ ആക്രമണങ്ങൾക്കും പരിഹാരമുണ്ടാവണം എന്നും കൃഷിഭൂമി വനഭൂമിയാക്കി മാറ്റി വനവിസ്തൃതി ഇനിയും കൂട്ടാനുള്ള വനം വകുപ്പിന്റെ ഗൂഢനീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ടും ജസ്റ്റിസ് ജെബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡിസംബർ മാസം പതിനൊന്നാം തീയതി കാസർഗോഡ് നിന്നാണ് വാഹനജാഥ ആരംഭിക്കുന്നത്. ഇരുപത്തിരണ്ടാം തീയതി സംസ്ഥാന തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കുന്ന വാഹനജാഥയ്ക്ക് തോട്ടുമുക്കത്ത് ഉചിതമായ സ്വീകരണം നൽകുന്നതിന് സംഘാടകസമിതിക്ക് രൂപം നൽകി.
തോട്ടുമുക്കം മേഖലാ പ്രസിഡണ്ട് സാബു വടക്കേപ്പടവിൽ ആദ്ധ്യക്ഷം വഹിച്ച യോഗം സംഘാടകസമിതി രക്ഷാധികാരിയായി മേഖല ഡയറക്ടർ ഫാദർ ആൻ്റോ മൂലയിലിനെയും കൺവീനറായി ശ്രീ. ഷാജു പനയ്ക്കലിനെ യും തിരഞ്ഞെടുത്തു. ഫാദർ ആൻ്റോ മൂലയിൽ താമരശ്ശേരി രൂപത ഡയറക്ടർ ഫാദർ സബിൻ തൂമുള്ളിൽ രൂപത പ്രസിഡണ്ട് ഡോക്ടർ ചാക്കോ കാളം പറമ്പിൽ സെക്രട്ടറി അനീഷ് വടക്കേൽ പ്രിൻസ് തിനംപറമ്പിൽ ജെയിംസ് തൊട്ടിയിൽ എകെ.ജോർജ് കൂനൂർക്കണ്ടി ഷിബിൻ പൈകയിൽ സോജൻ നെല്ലിയാനി സന്തോഷ് പാറേകോങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.