മലയോര ഹൈവേയിൽ വീണ്ടും വാഹന അപകടം: കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
മലയോര ഹൈവേയിൽ വീണ്ടും വാഹന അപകടം: കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനകല്ലുമ്പാറയിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.
പരിക്കേറ്റ മലപ്പുറം വണ്ടൂർ കരിപ്പത്തൊടിക സാജു റഹ്മാനെ (32) മാമ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും നില' മ്പൂർ പുതിയത്ത് സഹീർ അലി (40), കമറുദ്ധീൻ (40), ഉള്ളിയേരി മനാലിൽ മുഹമ്മദ് (54), എസ്റ്റേ റ്റ്മുക്ക് തേറാപറമ്പിൽ മൂസ (60) എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുക്കത്തുനിന്നും അഗ്നിര ക്ഷാസേനയും തിരുവമ്പാടി പോലീസും സ്ഥലത്തെത്തി.
കഴിഞ്ഞ നവംബറിൽ രണ്ട് വിദ്യാർഥികളുടെ ദാരുണാന്ത്യത്തിനിടയ ക്കിയ റോഡിൽ സുരക്ഷാവേലികൾ സ്ഥാപിച്ചെങ്കിലും സംരക്ഷ ണഭിത്തികൾ ഇനിയും നിർമിച്ചിട്ടില്ല.