കൊടിയത്തൂർ -പാലക്കോട്ടു പറമ്പ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു




കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 2,16 വാർഡുകളെ ബന്ധിപ്പിക്കുന്ന കൊടിയത്തൂർ - പാലക്കോട്ട്പറമ്പ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു.2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.നിലവിൽ പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്ക്കരമായിരുന്ന റോഡിൻ്റെ നവീകരണ

പ്രവൃത്തി പൂർത്തിയായതോടെ പ്രദേശത്തെ നാൽപതോളം കുടുംബങ്ങളുടെ യാത്രാ ദുരിതത്തിനാണ് അറുതിയായത്. നേരത്തെ ടാറിംഗ് നടത്തിയിരുന്ന റോഡ് പൊട്ടിപൊളിഞ്ഞതോടെ കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയായിരുന്നു. നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: ഫസൽ കൊടിയത്തൂർ നിർവഹിച്ചു. വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായി.പി എം റഷീദ്, മുഹമ്മദ് കാക്കിരി,റാഫി കയ്യിൽ,റഹീസ് ചേപ്പാലി, നൗഷാദ് മാസ്റ്റർ,നൗഷീർ പി വി,പി പി നൗഫൽ,എം എ കബീർ, ഇ അബ്ദുറഹിമാൻ, നാസർ കാക്കിരി, നൗഷാദ് പി പി, സിദ്ധീഖ് മാസ്റ്റർ,ജാസിം കെ,പി പി ദാസൻ എന്നിവർ പങ്കെടുത്തു.