മുക്കം നഗരസഭ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകുന്നു*

*മുക്കം നഗരസഭ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകുന്നു*



നഗരസഭയില്‍ നിന്നും  ലഭിക്കുന്ന  വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നേരിട്ട് വരാതെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്ന  കെ-സ്മാര്‍ട്ട് സംവിധാനം മുക്കം നഗരസഭയില്‍ നടപ്പാകുന്നു.  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ചാണ്  നഗരസഭയുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നത്. 2024 ജനുവരി 1 മുതലാണ് നഗരസഭയില്‍  പദ്ധതി നടപ്പിലാവുന്നത്.   ഇതിന്‍റെ ഭാഗമായി  ഡാറ്റാ പോര്‍ട്ടിംഗ് പൂര്‍ത്തീകരിക്കുന്നതിനായി  നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ (ജനന, മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തുനികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ് അപേക്ഷകള്‍, ബില്ലുകള്‍ മുതലായവ) 27.12.2023 (ബുധന്‍) മുതല്‍ അഞ്ചുദിവസത്തേക്ക് തടസ്സപ്പെടുന്നതാണ്. പൊതുജനങ്ങള്‍ നഗരസഭയുമായി സഹകരിക്കണമെന്ന് ചെയര്‍മാന്‍ പി.ടി. ബാബു അറിയിച്ചു.