സൗജന്യ രക്ത ദാന ക്യാമ്പ് നാളെ
സൗജന്യ രക്ത ദാന ക്യാമ്പ് നാളെ
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവദ്യുതി രക്ത ദാന ക്യാമ്പ് നാളെ രാവിലെ 9 .30 മുതൽ 12.30 വരെ തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ കേരള പോലീസ് എൻഎസ്എസ് യൂണിറ്റ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്യാമ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും. മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ സന്തോഷ് കുമാർ രക്ത ദാന ഉദ്ഘാടനം നിർവ്വഹിക്കും.
60 യൂണിറ്റ് ബ്ലഡ് കളക്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ വിദ്യാർത്ഥികൾ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 വയസ്സ് തികഞ്ഞ ആരോഗ്യവാന്മാരായ എല്ലാവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.
കൂടുതൽ അറിയാൻ Ph:9447453877