ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി അല്‍ത്താഫിന്റെ ഓര്‍മ്മകള്‍ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി അല്‍ത്താഫിന്റെ ഓര്‍മ്മകള്‍
ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
മുക്കം: അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ നിലനില്‍ക്കും. അര്‍ബുദം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കാനിരിക്കെ ഒക്ടോബര്‍ 29നായിരുന്നു അല്‍താഫിന്റെ മരണപ്പെട്ടു.
ചികിത്സാ ഫണ്ടില്‍ ബാക്കി വന്ന തുക നന്മയുള്ള ഈ നാടിന് തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം പ്രകാരമാണ് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആംബുലന്‍സ് വാങ്ങി ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കിയത്. ബാക്കി സംഖ്യ ചികിത്സിക്കാന്‍ പണമില്ലാതെ മാരകരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്കും കൈമാറുകയായിരുന്നു.
അല്‍താഫ് സ്മാരക ആംബുലന്‍സ് സമര്‍പ്പണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് ഷമീര്‍ കുന്നമംഗലം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് താക്കോല്‍ കൈമാറി നാടിനു സമര്‍പ്പിച്ചു. മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കോമളം തോണിച്ചാല്‍, അഷ്‌കര്‍ സര്‍ക്കാര്‍, മുനീര്‍ പിടി, പി അബ്ദുസത്താര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍മാന്‍ പുതിയോട്ടില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കബീര്‍ കണിയാത്ത് സ്വാഗതവും സലീം നന്ദിയും പറഞ്ഞു. ട്രഷറര്‍ എം.ടി സത്താര്‍, സാലിം ജീറോഡ്, സലാം തറമ്മല്‍, സത്യനാഥന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ അല്‍താഫിന്റെ നാമധേയത്തിലുള്ള ആംബുലന്‍സ് നിര്‍ധ രോഗികള്‍ക്ക് സൗജന്യ സേവനം ചെയ്യും. എന്റെ ഗോതമ്പറോഡ് കൂട്ടായ്മയുടെ നേതൃത്ത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.