മാലിന്യമുക്ത പഞ്ചായത്ത് :റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു
മാലിന്യമുക്ത പഞ്ചായത്ത് :റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു
മുക്കം: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി വീടും പരിസരവും ശുചീകരിക്കാനായി റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് പഞ്ചായത്തിലെ വീടുകളിൽ വിതരണം നടത്തുന്നത് .272 റിംഗ് കമ്പോസിറ്റുകളാണ് വിവിധ വാർഡുകളിലായി,ആദ്യം അപേക്ഷ നൽകിയവർക്കായി വിതരണം നടത്തുന്നത് . രണ്ട് റിംഗുകളും വലുതും ചെറുതുമായ രണ്ട് മൂടികളും ഉൾക്കൊള്ളുന്ന യൂണിറ്റാണ് വാർഡുകളിൽ നൽകുന്നത്. പച്ചക്കറി, മത്സ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റിംഗിൽ നിക്ഷേപിച്ച് രണ്ടോ മൂന്നോ മാസം കൊണ്ട് നിറയുമ്പോൾ രണ്ടാമത്തെ റിംഗ് ഉപയോഗപ്പെടുത്താനാണ് തീരുമാനം. സ്‌കൂളുകളിലും അങ്കണവാടികളിലും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് തന്നെ ബയോ ബിന്നുകൾ വിതരണം ചെയ്തിരുന്നു.ഗ്രാമപഞ്ചായത്ത് 2023: 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,53,520 തുക മുടക്കിയാണ് വാർഡുകളിലേക്കുള്ള റിംഗ് കമ്പോസ്റ്റുകൾ വിതരണം നടത്തുന്നത്.2,81,250 തുകയിൽ 75 കമ്പോസിറ്റുകൾക്ക് ടെൻഡർ നടപടിയായിട്ടുണ്ട് . വിതരണോ ദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു . വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡ് കമ്മറ്റി ചെയർമാൻ ബാബു പൊലുങ്കുന്നത്, ചെയർപേഴ്സൺ മാരായ മറിയംകുട്ടി ഹസ്സൻ,ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, എം ടി റിയാസ്, വാർഡ് അംഗം ടി.കെ. അബൂബക്കർ, വി ഇ ഒമാരായ അമൽ, നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തുസംബന്ധിച്ചു