ഗോതമ്പറോഡ് തണല്‍ ഫുഡ് ഫെസ്റ്റ് മത്സര വിജയികള്‍:

 ഗോതമ്പറോഡ് തണല്‍ ഫുഡ് ഫെസ്റ്റ് മത്സര വിജയികള്‍:


*സബീന കുളങ്ങരയും പ്രേമ വല്ലാറയും ഒന്നാം സമ്മാനം നേടി.*

ജീറോഡ്: ഗോതമ്പറോഡ് തണല്‍ അയല്‍ക്കൂട്ടം ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യവിഭവ നിര്‍മ്മാണമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പായസ നിര്‍മ്മാണത്തില്‍ സബീന കുളങ്ങരയും കപ്പകൊണ്ടുള്ള വിഭവ നിര്‍മാണ മത്സരത്തില്‍ പ്രേമ വല്ലാറയും ഒന്നാം സമ്മാനം നേടി. ഷകീല, ആയിശക്കുട്ടി എന്നിവരാണ് രണ്ടാം സമ്മാനം നേടിയത്. മാവായി വിമാനത്താവളം റോഡ് അയല്‍ക്കൂട്ട അംഗം ഖൈറുന്നിസയെ ബെസ്റ്റ് പെര്‍ഫോമറായി തെരഞ്ഞെടുത്തു. കുക്കറി ഷോ അവതാരക റിന്‍സി ജോണ്‍സണ്‍ ആണ് മത്സര മൂല്യനിര്‍ണയം നടത്തിയത്. 

സുസ്ഥിര വികസനത്തിന് അയല്‍ക്കൂട്ട പെരുമ എന്ന തലക്കെട്ടില്‍ സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് നടന്നുവരുന്നത്.


Photo.