അതിജീവന യാത്രയ്ക്ക് തോട്ടുമുക്കത്ത് സ്വീകരണം നൽകി*
*അതിജീവന യാത്രയ്ക്ക് തോട്ടുമുക്കത്ത് സ്വീകരണം നൽകി*
കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽഗ്ലോബൽ സമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് ശ്രീ .ബിജു പറയനിലം നയിക്കുന്ന വാഹനജാഥയ്ക്ക് തോട്ടുമുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. പതിനൊന്നാം തീയതി കാസർഗോഡ് നിന്ന് പ്രയാണം ആരംഭിച്ച് 22 ആം തീയതി സെക്രട്ടറിയേറ്റ് മാർച്ചോടെ തിരുവനന്തപുരത്ത് സമാപിക്കുന്ന അതിജീവന യാത്രയുടെ താമരശ്ശേരി രൂപതയിലെ പ്രയാണം രാവിലെ തിരുവമ്പാടിയിൽ റാലിയും തുടർന്ന് ഉദ്ഘാടന സമ്മേളനത്തോടെയും സമാരംഭിച്ചു. തുടർന്ന് കൂടരഞ്ഞി മരഞ്ചാട്ടി ചുണ്ടത്തുംപൊയിൽ എന്നീ ഇടവക കമ്മിറ്റികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെയാണ് വാഹനജാഥ തോട്ടുമുറുക്കത്ത് എത്തിച്ചേർന്നത്. കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ ഭരണാധികാരികൾക്ക് മുമ്പിൽ ചൂണ്ടിക്കാട്ടിയാണ് അതിജീവന യാത്ര പര്യടനം നടത്തുന്നത്.
കത്തോലിക്കാ കോൺഗ്രസ് തൊട്ടുമുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടുമുക്കം മേഖലാ ഡയറക്ടർ ഫാദർ ആൻ്റോ മൂലയിലും മേഖലാ പ്രസിഡണ്ട് സാബു വടക്കേ പടവിലും ചേർന്ന് ജാഥ ക്യാപ്റ്റനെ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിത്താഴെ അങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ സെബാസ്റ്റ്യൻ വടക്കേ തടത്തിൽ നഗറിൽ സ്വീകരണ സമ്മേളനം ആരംഭിച്ചു.
മലയോര ജനത അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം. വന്യമൃഗങ്ങളെ വനത്തിൽ തന്നെ സംരക്ഷിക്കാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്നു ഉണ്ടാകണം. കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഏതു വിധേനയും വേട്ടയാടുവാനുള്ള അനുമതി കർഷകന് ലഭിക്കണം. കേരളത്തിന്റെ നട്ടെല്ലായിരുന്ന കാർഷിക മേഖലയുടെ തകർച്ച കർഷകരുടെയും നട്ടെല്ലൊടിച്ചിരിക്കുകയാണ്.റബ്ബർ നാളികേരം നെല്ല് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തണമെന്നും കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ യെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജെബി.കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണമെ ന്നും സമ്മേളനം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് തൊട്ടുമുക്കം മേഖല പ്രസിഡന്റ് സാബു വടക്കേ പടവിലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിന് സെക്രട്ടറി ശ്രീ ജെയിംസ് തൊട്ടിയിൽ സ്വാഗതമാശംസിച്ചു. താമരശ്ശേരി രൂപത ഡയറക്ടർ ഫാദർ സബിൻ തൂമുള്ളിൽ വിഷയാവതരണം നടത്തി. പ്രസിഡണ്ട് ഡോ. ചാക്കോ കാളം പറമ്പിൽ ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ ഫാദർ ആൻ്റോ മൂലയിൽ തുടങ്ങിയവർ സംസാരിച്ചു. കോനൂർ കണ്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീ സെബാസ്റ്റ്യൻ വടക്കേ തടത്തിലിന്റെ സഹോദരി ശ്രീമതി ബീന അനുഭവസാക്ഷ്യം രേഖപ്പെടുത്തി. സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ ഷാജു പനയ്ക്കൽ നന്ദിപറഞ്ഞു. വിവിധ യൂണിറ്റുകളുടെ ഭാരവാഹികളായ ജിയോ വെട്ടുകാട്ടിൽ സെബാസ്റ്റ്യൻ പൂവത്തും കുടിയിൽ ജോൺ പന്തപ്പള്ളി സോജൻ നെല്ലിയാനി ഷിബിൻ പൈകയിൽ സന്തോഷ് പാറേകോങ്ങാട്ട് കെ. കെ.ജോർജ് കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.