ക്രിസ്മസ് ഈവ്* *സംയുക്ത ക്രിസ്മസ് കരോൾ*
*ക്രിസ്മസ് ഈവ്*
*സംയുക്ത ക്രിസ്മസ് കരോൾ*
തോട്ടുമുക്കം: ഉണ്ണിമിശിഹായുടെ തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കുന്ന ക്രിസ്തുമസിന് ഇനി ദിവസങ്ങൾ മാത്രം. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി തോട്ടുമുക്കം, ചുണ്ടത്തും പൊയിൽ, പനംമ്പിലാവ് ഇടവകളിലെ വിശ്വാസികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ഈവ് .
നാളെ , *ശനി,23-12-23 വൈകിട്ട് ആറ് മണിക്ക്* പള്ളിത്താഴെ അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന കരോൾ, തോട്ടുമുക്കം അങ്ങാടി, പനം പിലാവ് അങ്ങാടി, എന്നിവിടങ്ങളിലൂടെ കടന്ന് ചുണ്ടത്തും പൊയിൽ കപ്പേളയിൽ സമാപിക്കുന്നു. പ്രസ്തുത പരിപാടികൾക്ക് ഇടവകളിലെ വിവിധ സംഘടനകൾ നേതൃത്വം വഹിക്കുന്നു. ഇതോടനുബന്ധിച്ച് പ്രദേശത്തെ കലാകാരമാരുടെ തമ്പോലയും ഫ്ലാഷ് മോബും അണിനിരക്കുന്നു.
പരിപാടിയിലേക്ക് ജാതിമതഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു