കാനം രാജേന്ദ്രന്റെ മരണത്തിൽ അനുശോചന സമ്മേളനം നടത്തി.*

 *കാനം രാജേന്ദ്രന്റെ മരണത്തിൽ അനുശോചന സമ്മേളനം നടത്തി.*





തോട്ടുമുക്കം:കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ തോട്ടുമുക്കം പൗരാവലി  അനുശോചനം രേഖപ്പെടുത്തി. പള്ളിത്താഴെ അങ്ങാടിയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ CPI ലോക്കൽ സെക്രട്ടറി

വി.കെ.അബുബക്കർ 

അദ്ധ്യക്ഷത വഹിച്ചു. സണ്ണി വെള്ളാഞ്ചിറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീമതി സിജി കുറ്റിക്കൊമ്പിൽ (വാർഡ് മെമ്പർ ) ( ബിനോയ് ലൂക്കോസ് (CPI.M ലോക്കൽ സെക്രട്ടറി), ഷിജിമോൻ കെ.ജി. ( കോൺഗ്രസ് ), മാത്യു തറപ്പുതൊട്ടി (കേരളാ കോൺഗ്രസ് )സത്യൻ ചുരക്കായ് (BJP) വി.കെ.രാഘവൻ മാസ്റ്റർ (ഉണർവ് ഗ്രന്ഥാലയം ), T. ട. ഷാജി (CPI-M ) എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. ഹുസൈൻ ബാപ്പു സ്വാഗതം പറഞ്ഞു.