_ലോഗോ പ്രകാശനവും വിളംബര റാലിയും നടത്തി_*

 *_ലോഗോ പ്രകാശനവും വിളംബര റാലിയും നടത്തി_*



*_കൂടരഞ്ഞി_* : സെന്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂളിന്റെ പ്ലാറ്റി‍നം ജൂബിലിയോടനുബന്ധിച്ച് ലോഗോ പ്രകാശനവും വിളംബരറാലിയും നടത്തി. ചടങ്ങിൽ ഫാദർ റോയി തേക്കുംകട്ടിൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. എസ്. രവീന്ദ്രൻ, ജോസ് തോമസ് മാവറ, വാർഡ് മെമ്പർമാരായ മോളി തോമസ് , ജെറീന റോയി , ബോബി ജോർജ്, സജി ജോൺ എം റ്റി തോമസ്, ജോസ് ഞാവള്ളി, ലൗലി റ്റി ജോർജ്, സണ്ണി പെരുകിലംതറപ്പേൽ, ടിന്റു ബിജു, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.


പ്ലാറ്റി‍നം ജൂബിലി ലോഗോ മത്സരത്തിൽ വിജയായ ശ്രീ. അമർനാഥിനെ യോഗത്തിൽ ആദരിച്ചു. തുടർന്ന് നടത്തിയ വിളംബരറാലിയിൽ  സാംസ്കാരിക നായകന്മാർ, രാഷ്ട്രീയ നേതാക്കൾ  വ്യാവസായിക പ്രമുഖർ, സ്ഥാപനമേധാവികൾ, സംഘടന പ്രതിനിധികൾ, പൂർവ്വഅധ്യാപകർ പൂർവ്വവിദ്യാർഥികൾ, സ്കൂൾ പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ, വർണ്ണപകിട്ടാർന്ന വേഷവിധാനങ്ങളോടെ  വിവിധ കലാരൂപങ്ങളെ പ്രദർശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.