ജി യു പി സ്കൂൾ തോട്ടുമുക്കം സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം ആവേശകരമായ രീതിയിൽ നടത്തി.

 




ജി യു പി സ്കൂൾ തോട്ടുമുക്കം സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം ആവേശകരമായ രീതിയിൽ നടത്തി. H. M. ശ്രീജിത്ത്‌ സാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പി ടി എ പ്രസിഡന്റ്  അബ്‌ദുൾ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു.  തുടർന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് എസ് എം സി വൈസ് ചെയർമാൻ ബിജു മോൻ . സി. എസ്, സീനിയർ അസിസ്റ്റന്റ് റജീന ടീച്ചർ എന്നിവർ സംസാരിച്ചു. അതിനുശേഷം ശാസ്ത്ര മേളയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  മുക്കം നഗരസഭയുടെ ' നീന്തി വാ മക്കളേ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായ റനാ ഫാത്തിമയെ സ്കൂൾ ആദരിച്ചു.  തുടർന്ന് സ്റ്റാഫ്‌ സെക്രട്ടറി ഖയറുന്നിസ ടീച്ചർ നന്ദി രേഖപ്പെടുത്തി.  കാര്യപരിപാടികൾക്ക്  ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.  കവിത ചൊല്ലൽ, ക്വിസ് മത്സരം, പ്രസംഗം, സംഘഗാനം, വഞ്ചിപ്പാട്ട്, ദൃശ്യാവിഷ്കരം എന്നിങ്ങനെ ഒട്ടനവധി പരിപാടികൾ സുബിന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു.