_മുക്കം ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു_*.
*_മുക്കം ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു_*.
*_കൂടരഞ്ഞി_* : കലകൾ സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും സർഗ്ഗാത്മക കലകളെ പരിപോഷിപിക്കാൻ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് തീരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു. കൂടരഞ്ഞിയിൽ മുക്കം ഉപജില്ലാ കലോത്സവം ഉൽഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത വികാരി ജനറാൾ അബ്രാഹം വയലിൽ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ ദീപ്തി ടി. ജില്ലാ പഞ്ചായത്ത് വികസന കാര്യ അധ്യക്ഷ വി.പി. ജമീല. പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത വി.വി., ദിവ്യ ഷിബു. , ബ്ലോക്ക് പഞ്ചായത്തംഗം ഹെലൻ ഫ്രാൻസീസ്
പഞ്ചായത്ത സ്റ്റാൻഡിംഗ് കമ്മററി അധ്യക്ഷന്മാരായ വി.എസ്. രവീന്ദ്രൻ, ജോസ് മാവറ, സ്കൂൾ മാനേജർ ഫാ.റോയി തേക്കും കാട്ടിൽ പഞ്ചായത്തംഗങ്ങളായ ജോണി വാളിപ്ലാക്കൽ, എൽസമ്മ ജോർജ , സീന ബിജു, ബിന്ദു ജയൻ ,ജിമ്മി ജോസ് പൈമ്പിള്ളി, ജോസ് ഞാവള്ളി , ജനറൽ കൺവീനർ ബോബി ജോർജ്ജ്, സി.ലാവ് ലിജോർജ്ജ് കുമാരി കീർത്തനഎന്നിവർ പ്രസംഗിച്ചു