മണാശ്ശേരി കാവിൽ മേരിക്കുട്ടി പൗലോസ് അന്തരിച്ചു.

 മുക്കം: മണാശ്ശേരി കാവിൽ മേരിക്കുട്ടി പൗലോസ് (75) അന്തരിച്ചു. 



സംസ്കാരം ഇന്ന് (28-11-2023-ചൊവ്വ) വൈകുന്നേരം 4.30-ന് മണാശ്ശേരിയിലെ വസതിയിലെയും മുക്കം സേക്രഡ് ഹാർട്ട് ദേവാലയത്തിലെയും ശുശ്രൂഷയ്ക്ക് ശേഷം കല്ലുരുട്ടി സെമിത്തേരിയിൽ. 


ഭർത്താവ്: പൗലോസ് (എൻഐടി മുൻ ഉദ്യോഗസ്ഥൻ).


മക്കൾ: റീന ബെന്നി പ്ലാച്ചിക്കൽ, റോയ് (എക്സൈസ് ഡിവിഷൻ ഓഫിസ്, കോഴിക്കോട്), റിനി ജെയ്മോൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്), ഫാദർ റോണി പോൾ കാവിൽ (വികാരി, സെയിന്റ് ജോസഫ്സ് ചർച്ച്, മാങ്കാവ്). 


മരുമക്കൾ: ബെന്നി വർഗീസ് പ്ലാച്ചിക്കൽ (ഇടുക്കി), മിനി റോയ് (ഐഎംസിഎച്ച് കോഴിക്കോട്), ജെയ്മോൻ അഗസ്റ്റിൻ (പോർട്ട് ഓഫിസ്, കോഴിക്കോട്).