തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ: മണിക്കൂറുകൾക്കകം രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി...!!!*
*•🌐•തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ: മണിക്കൂറുകൾക്കകം രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി...!!!*
_കൊല്ലം:തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹംമോർച്ചറിയിൽ,മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി._
_ഒളിച്ചോടിയ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിന് മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്._
_ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരിന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞ ഭർത്താവ് ഭാര്യയുമായി തർക്കങ്ങളും ബഹളവും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നടന്നിരിന്നു._
_ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചില ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഭാര്യ കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളിൽ തിങ്കളാഴ്ച്ച തൂങ്ങിമരിച്ചത് എന്ന് പറയപ്പെടുന്നു
_യുവാവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകമാണ് ഭാര്യ കാമുകനോടൊപ്പം രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് നാടുവിട്ടതെന്നാണ് പരാതി. യുവാവിന്റെ മരണത്തിൽ ചടയമംഗലം പോലീസ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനെ തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു._
_യുവാവ് തൂങ്ങിമരിക്കാൻ കാരണക്കാരായവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുർ അമ്പലമുക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു._