കെ. എസ് ആർ .ടി. സിക്കായി വ്യാപാരികൾ ഒപ്പു ശേഖരണം നടത്തി.*
*കെ. എസ് ആർ .ടി. സിക്കായി വ്യാപാരികൾ ഒപ്പു ശേഖരണം നടത്തി.*
*കൊടിയത്തൂർ:* കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമര രംഗത്ത് .കോവിഡ് കാലത്തിന് മുന്നെ മൂന്ന് സർവീസുകൾ ഉണ്ടായിരുന്നു ഇപ്പോൾ കൊടിയത്തൂരിലേക്ക് ഒറ്റ KSRTC ബസ് സർവീസ് പോലും ഇല്ല .സമരത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കും.
ഒപ്പു ശേഖരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉൽഘാടനം ചെയ്തു KVVES കൊടിയത്തൂർ യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ മുൻ പ്രസിഡൻറ് വി ഷം ലുലത്ത് വാർഡ് മെമ്പർ ടി.കെ അബുബക്കർ മാഷ് .ഗിരിഷ് കാരക്കുറ്റി .ഇ മായിൻ മാസ്റ്റർ.ടി.ടി. അബ്ദുറഹിമാൻ .സി പി.മുഹമമദ് .ടി.കെ അനിഫ എന്നിവർ സംസാരിച്ചു .പി.പി ഫൈസൽ .കെ.കെ.സി.ഗഫൂർ .കെ കുട്ടിഹസ്സൻ .എം പി ഉബൈദ് .കെ.എം ജലാലുദ്ധീൻ അമീർ എന്നിവർ നേതൃത്വം നൽകി.