വൈദ്യുതി ചാർജ് വർദ്ധനവ് വൻ പ്രതിഷേധവുമായി കോൺഗ്രസ് ടൗൺ കമ്മിറ്റി

 വൈദ്യുതി ചാർജ് വർദ്ധനവ് വൻ പ്രതിഷേധവുമായി കോൺഗ്രസ് ടൗൺ കമ്മിറ്റി



തോട്ടുമുക്കം: ഭീമമായ വൈദ്യുതി ചാർജ് വർദ്ധിനെതിരെ തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപൊതുയോഗം സംഘടിപ്പിച്ചു. കറണ്ട് ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിന് ബ്ലോക്ക് പ്രസിഡണ്ട് സിറാജുദ്ദീൻ അധ്യക്ഷതവഹിച്ചു കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട്  മട്ട  ബഷീർ മുഖ്യപ്രഭാഷണം നടത്തി.  , ബ്ലോക്ക് സെക്രട്ടറി അബ്ദു, മണ്ഡലം സെക്രട്ടറി റോജൻ കള്ളുകാട്ടിൽ,

വൈ പി അഷ്റഫ് 

എന്നിവർ സംസാരിച്ചു



തോട്ടുമുക്കം വാലില്ലാപ്പുഴ റൂട്ടിൽ   പുതിയനിടം അങ്ങാടിയിൽ നിന്നുള്ള 200 ഓളം മീറ്റർ റോഡ് പൊളിഞ്ഞ യാത്ര വളരെ ദുഷ്കരം ആയിരിക്കുന്നു ഈ റോഡ് എത്രയും പെട്ടെന്ന് പുനരുദ്ധരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു


തുടർന്ന് പൊതുയോഗത്തിൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ പ്രസിഡൻറ് വൈ പി അഷ്റഫ്, വൈസ് പ്രസിഡൻറ് ഷാഫി ബി പി പോൾ ആൻറണി. രാജു മാഷ്. ജനറൽ സെക്രട്ടറി ഷിജിമോൻ കെ.ജി,    ജോയിൻ സെക്രട്ടറിമാർ ബിജു ആനിത്തോട്ടം.   ജലീൽ സി കെ.  ആൻറണി വട്ടോളി.  സൂരജ്.   ഉമർ. K  ട്രഷറർ.  ജോർജ്.സി ജെ എന്നിവരെ തിരഞ്ഞെടുത്തു