മുക്കത്ത് ബസ് സ്കൂട്ടറിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന പത്ര ഏജന്റ് മരിച്ചു_*

 *_⬛മുക്കത്ത് ബസ് സ്കൂട്ടറിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന പത്ര ഏജന്റ് മരിച്ചു_*



മുക്കം : ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതൃഭൂമി ഏജന്റ് ഷിജിമോൻ പൂതങ്കര (50) അന്തരിച്ചു. 


സംസ്കാരം ഇന്ന് (06-11-2023-തിങ്കൾ) ഉച്ചയ്ക്ക് ഒരു മണിക്ക്.


വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. 


മണാശ്ശേരി ഭാഗത്തുനിന്ന് മുക്കത്തേക്ക് പോയ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


അഗസ്ത്യൻമുഴിക്കും മാമ്പറ്റയ്ക്കും ഇടയിൽവെച്ച് സ്കൂട്ടർ ഇടറോഡിലേക്ക് കയറാൻ ശ്രമിക്കവെ, ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷിജിമോനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.


ഭാര്യ: സീഷ്മ. 


മകൾ: പുണ്യ (നാലാം ക്ലാസ് വിദ്യാർഥിനി, മണാശ്ശേരി ഗവ.യു.പി സ്കൂൾ)