ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് കേരളപ്പിറവിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ നടത്തിയ ദൃശ്യാവിഷ്ക്കാരം, പ്രസംഗം, ഗാനാലാപനം എന്നിവയ്ക്കു പുറമേ കേരളപ്പിറവിദിന ക്വിസും നടത്തി. കുട്ടികൾക്ക് മധുര പലഹാരവും പ്രായസവും നൽകി കേരളപ്പിറവിയെ സ്കൂളിൽ ആഘോഷമാക്കി.
സ്കൂൾകലാമേള, ഫുട് ബോൾ ടൂർണ്ണമെന്റ് തുടങ്ങിയ മത്സര വിജയികളെ ആദരിച്ചു.