എം.സി എഫ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും.*
*എം.സി എഫ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും.*
കൊടിയത്തൂർ -
പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എം.സി എഫ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും. പുതിയനിടത്ത് സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് പഞ്ചായത്തിലെ വ്യവസായികളാണ് എം.എസി.എഫിന് കെട്ടിടം നിർമ്മിച്ചു നൽകിയത്.
നേരത്തെ മാട്ടു മുറിയിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന എം.സി.എഫിൽ കാര്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇത് ഏറെ പ്രയാസവും സൃഷ്ടിടിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഭരണസമിതി ഇടപെട്ട് പുതിയ സംവിധാനമൊരുക്കിയത്.സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും സൗകര്യമുള്ള എം.സി എഫ് കേന്ദ്രമാണ് കൊടിയത്തൂരിലേത്.
എം എസി എഫിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിക്കും. വൈസ് പ്രസി: ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിക്കും