ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ശിശുദിനാചരണം നടത്തി.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ശിശുദിനാചരണം നടത്തി. .
ചുണ്ടത്തു പൊയിൽ : ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനം ആചരിച്ചു. കുട്ടി ചാച്ചാജി, ഇംഗ്ലീഷ് സ്കിറ്റ്, പ്രസംഗങ്ങൾ, അമ്മയും കുഞ്ഞും ക്വിസ് ,പായസവിതരണം എന്നീ പരിപാടികൾ ഇത്തവണത്തെ ശിശു ദിനാചരണത്തിന് മോടി കൂട്ടി. അമ്മയും കുഞ്ഞും ക്വിസിൽ സമ്മാനാർഹരായവരെയും , ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, മ്യൂസിക്കൽ ഫോം എന്നിവയിൽ ഗോൾഡ് മെഡൽ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥിനിഅലീന സാജു വാണിയപ്പുരയ്ക്കലിനെയും ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ആദരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പുഷ്പറാണി ജോസഫ്, അധ്യാപകരായ സിനി കൊട്ടാരത്തിൽ, സിബി ജോൺ , അബ്ദുറഹിമാൻ എ.കെ, ഷൈല ജോർജ്, ബബിത ഷിബു, ഐ ബാൻ, ബിജലി, രാജു.കെ, ദിലു സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.