കേരളപ്പിറവി ദിനം ആഘോഷിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*
*കേരളപ്പിറവി ദിനം ആഘോഷിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*
*തോട്ടുമുക്കം* : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾ
കേരളത്തിന്റെ 67- മത് ജന്മ ദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. കേരളത്തനിമ വിളിച്ചോതുന്ന വർണ്ണശബളമായ ഘോഷയാത്രക്ക് മലയാളമങ്കമാരും, പരശുരാമനും, കർഷക വേഷമ ണിഞ്ഞവരുമെല്ലാം കൂടുതൽ നിറം പകർന്നു. തുടർന്ന് കുട്ടികൾ നടത്തിയ ഫുഡ് ഫെസ്റ്റും ആവേശകരമായിരുന്നു. കേരള ഭൂപടം നിർമ്മാണ മത്സരത്തിൽ ജുവൽ മരിയ ജിതിൻ ഒന്നാം സ്ഥാനവും, ഹൈഫാ മെഹറിൻ രണ്ടാം സ്ഥാനവും, ഫെലിക്സ് അബ്രഹാം, പ്രാതിബ് വി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കേരള ചരിത്ര ക്വിസ് മത്സരത്തിൽ സാഹിത്യ ഷാജി, സോണൽ ടെസ്സ സന്തോഷ്, അക്ഷയ് പി എന്നിവർ ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാളി മങ്ക മത്സരത്തിൽ ഹൈമ മെഹറിൻ, സെറാ എവിൻ , അലീശാ വിനോദ് എന്നിവരും 1, 2, 3 സ്ഥാനങ്ങൾക്ക് അർഹമായി. ആഘോഷങ്ങൾക്ക് അധ്യാപകർ, പിടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, മാതാപിതാക്കൾ എന്നിവർ നേതൃത്വം നൽകി.