പുഷ്പഗിരി ലിറ്റിൽ ഫ്ളവറിൽ പ്രതിഭകൾക്ക് ആദരം..*
*പുഷ്പഗിരി ലിറ്റിൽ ഫ്ളവറിൽ പ്രതിഭകൾക്ക് ആദരം..*
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിച്ചു. എൽ.എസ്.എസ് നേടിയവർ, ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലെ വിജയികൾ, കലാമേളയിലെ ജേതാക്കൾ, സ്കൂൾ തല കായിക മേളയിലും ദീപിക കളർ ഇന്ത്യ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർ - തുടങ്ങിയവരെയാണ് ആദരിച്ചത്.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.എസ് രവീന്ദ്രൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമ്മാനിക്കുകയും, വിജയികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ, എം. പി. ടി. എ പ്രസിഡന്റ് രാജി ജോസഫ്, സി.പ്രിൻസി പി.ടി, ഡോണ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. റസീന.എം, അയോണ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.