കൊടിയത്തൂരിന്റെ നികുതിപണം ധൂർത്തടിക്കാൻ തരില്ല, ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി*
*കൊടിയത്തൂരിന്റെ നികുതിപണം ധൂർത്തടിക്കാൻ തരില്ല, ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി*
_പ്രമേയം പാസാക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത്_
കൊടിയത്തൂർ നവ കേരള സദസ്സിന് പണം നൽകില്ലെന്ന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു . അർഹർക്ക് പെൻഷൻ ഇല്ല , നികുതിഭാരം കൊണ്ടും വിലക്കയറ്റം കൊണ്ടും നടുവൊടിഞ്ഞ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം സ്തുതിപാടിലിന് പണം നൽകാൻ നീതിബോധം അനുവദിക്കുകയില്ലെന്ന് പ്രമേയം പാസാക്കിയ ശേഷം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു , വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു .