ലൈഫ് മിഷൻ ഭവന പദ്ധതി,താക്കോൽ ദാനം തോട്ടുമുക്കത്ത് വച്ച് നടന്നു*
*ലൈഫ് മിഷൻ ഭവന പദ്ധതി,താക്കോൽ ദാനം തോട്ടുമുക്കത്ത് വച്ച് നടന്നു*
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി :വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു
തോട്ടുമുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി മുഖന പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം തോട്ടുമുക്കത്ത് വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യഷിബു നിർവഹിച്ചു.. തോട്ടുമുക്കം, പള്ളിത്താഴെ സ്വദേശി മേരി തോണിക്കുഴിയിലിന് താക്കോൽ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലൈഫ് മിഷൻ ഭവന പദ്ധതി, ലൈഫ് പി എം വൈ കെ പദ്ധതികൾ പ്രകാരം 110 വീടുകളാണ് പഞ്ചായത്തിൽ അനുവദിച്ചത്.പദ്ധതിയിൽ അപേക്ഷിച്ച അർഹരായ എല്ലാവർക്കും വീട് ലഭിച്ചതോടെ
കുന്ദമംഗലം ബ്ലോക്കിൽ ഏറ്റവും കൂടുതൽ വീടുകൾ ലഭിച്ചതും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലാണ് .സംസ്ഥാന വിഹിതവും ജില്ലാ, ബ്ലോക്ക് വിഹിതവും, ഗ്രാമ പഞ്ചായത്ത് രണ്ട് കോടി രൂപ ലോണെടുത്തതാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നത് .തല ചാഴ്ച്ച് ഉറങ്ങാൻ സ്വന്തമായി വീട് എന്ന സ്വപ്നവുമായി മാസങ്ങളായി കാത്തിരുന്ന നിരവധി കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായിരിക്കുകയാണ് . കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി വീട് നിർമിച്ച നൽകിയ . ഭവന രഹിതരിലും ഭൂരഹിതരിലും ഉൾപ്പെട്ട പട്ടികജാതിക്കാർ, പട്ടികവർഗ്ഗ വിഭാഗം, മത്സ്യതൊഴിലാളികൾ,അതിദരിദ്രർ, ജനറൽ വിഭാഗത്തിനും എന്നിവരെ ഉൾപെടുത്തിയാണ് പദ്ധതി മുഖേന വീട് നൽകുന്നത്.പദ്ധതി മുഖേന വീട് ലഭിച്ച എല്ലാ കുടുംബങ്ങൾക്കും ഒന്നാം ഘട്ട സഹായധനം ലഭിച്ചിട്ടുണ്ട് .വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു .ചെയർമാൻമാരായ ബാബു പോലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്,ബ്ലോക്ക് മെമ്പർ സുഫിയാൻ ചെറുവാടി
,മെമ്പർമാരായ ശിഹാബ് മട്ട്‌മുറി കരീം പഴങ്കൽ,മജീദ് രിഹ്ല ,ഷംലൂലത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു