കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ* *കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു*

 *കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ*

*കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു*



കൊടിയത്തൂർ: മാലിന്യമുക്ത നവകേരളം

 സാധ്യമാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

 എയുപി സ്കൂൾ പന്നിക്കോട് വച്ച് ബുധനാഴ്ച  ഉച്ചക്ക് 2 മണിക്കാണ് പരിപാടി നടന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ബാബു പൊലുകുന്ന് അധ്യക്ഷനായി. മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, മജീദ് രഹ് ല ,ടി.കെഅബൂബക്കർ , എം.ടിറിയാസ്, വി.ഷംലൂലത്ത്, സിജി കുറ്റിക്കൊമ്പിൽ, ഫാത്തിമ,പഞ്ചായത്ത് സെക്രട്ടറി ആബിദ ടി,

പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി ടി. ഗഫൂർ എന്നിവർ സംസാരിച്ചു. 

പഞ്ചായത്ത് എച്ച് ഐ സി.റിനിൽ   പ്രതിജ്ഞ ചൊല്ലി കൊടുത്തു. 

150ലധികം കുട്ടികളും അധ്യാപകരും പങ്കെടുത്തു. 10 സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ

മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.  സ്കൂളുകളിൽ പരിപാടികൾ നടത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിരിക്കണം നടത്തേണ്ടത്എന്നും തിരുമാനിച്ചു .പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്റ്റുകൾ വിതരണം ചെയതു.