ബി ആർ സി മാവൂർ `ഹര്‍ഷം 2023` സംഗമം സംഘടിപ്പിച്ചു

 ബി ആർ സി മാവൂർ `ഹര്‍ഷം 2023` സംഗമം സംഘടിപ്പിച്ചു




മാവൂർ: സമഗ്ര ശിക്ഷ കേരളം മാവൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം 'ഹർഷം' മാവൂർ രാജീവ്‌ ഗാന്ധി കൺവെൻഷൻ സെന്ററിൽ **കുന്നമംഗലം MLA അഡ്വ.പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.* കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദിവ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു.

കുഞ്ഞെഴുത്തിൻ്റെ മധുരം  അവാർഡ് ജേതാവ് കുന്ദമംഗലം എ.ഇ.ഒ  ശ്രീ.കെ.ജെ പോൾ,

സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ  A ഗ്രേഡ് നേടിയ കുമാരി. ഷാരോൺ മേരി എന്നിവരെ  MLA ആദരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ ചെയർപേഴ്‌സൺ ശ്രീമതി. റീന മാണ്ടിക്കാവിൽ,റൂറൽ എ.ഇ.ഒ ശ്രീമതി.ഗീത പി.സി, മുക്കം എ.ഇ.ഒ  ശ്രീമതി.ദീപ്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു  

 പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുബിത തോട്ടാഞ്ചേരി, സാമൂഹ്യ പ്രവർത്തകൻ ശ്രീ.ഷംസുഹാജി എന്നിവർ  സമ്മാനദാനം നിർവഹിച്ചു.

 ബി.ആർ.സി യിലെ ബി.പി.സി ജോസഫ് തോമസ് സ്വാഗതവും ബി.ആർ.സി ട്രെയ്നർ അമ്പിളി എസ്.വാര്യർ നന്ദിയും പറഞ്ഞു.