മലപ്പുറം-ബാംഗ്ലൂർ KSRTC സ്‌പെഷ്യൽ സർവ്വീസിനു അരീക്കോട് സ്വികരണം നൽകി..

 മലപ്പുറം-ബാംഗ്ലൂർ KSRTC സ്‌പെഷ്യൽ സർവ്വീസിനു അരീക്കോട് സ്വികരണം നൽകി..




മലപ്പുറം ജില്ലയിലെ മലപ്പുറം-മഞ്ചേരി-അരീക്കോടിലെ യും പരിസര പ്രദേശങ്ങളിലെ ബാംഗ്ലൂർ യാത്ര കാർക്ക് മലപ്പുറം ഡിപ്പോ യുടെ അരീക്കോട് വഴി യുള്ള പൂജ സ്‌പെഷ്യൽ സർവീസിനു..KSRTC അരീക്കോട് പാസഞ്ചർ സ് & ഫാൻസ്,മലയോര KSRTC ഫോറം തോട്ടുമുക്കത്തിന്റെ യും,അരീക്കോട്ടെ  നാട്ടുകാരുടെ യും പൗര പ്രമുഖരുടെയും നേതൃത്വത്തിൽ അരീക്കോട് വെച്ചു  ബസ് ക്രൂ വിനു ഷോൾ അണിയിക്കുകയും,മധുരം വിതരണ വും നടത്തികൊണ്ട് സ്വികരണം നൽകി


ഒക്ടോബർ 19,24,29 ദിവസങ്ങളിൽ ബാംഗ്ലൂരിലേക്കും,ഒക്ടോബർ 20,25,30 നു ബാംഗ്ലൂരിൽ നിന്ന് മലപ്പുറത്തേക്കുമാണ് സർവീസ് ക്രമികരിച്ചിട്ടു ഉള്ളത്...


സ്‌പെഷ്യൽ പെർമിറ്റ്‌ ലു ആരംഭിച്ച മലപ്പുറം-ബാംഗ്ലൂർ സർവീസ് ഡെയ്‌ലി  സർവീസ് ആയിട്ട് നില നിർത്തണമെന്ന് സ്വികരണ യോഗത്തിൽ അഭിപ്രായപെട്ടു.സ്‌പെഷ്യൽ സർവീസ് അനുവദിച്ച ഗതാഗത മന്ത്രി ആന്റണി രാജു,CMD ബിജു പ്രഭാകരൻ സർ,മലപ്പുറം DTO ജോഷി ജോണ് സാറിനും, അസിസ്റ്റന്റ് ക്ളസ്റ്റർ ഓഫീസേഴ്‌സിനും പ്രത്യാക നന്ദി അറിയിച്ചു...


മലയോര KSRTC ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം,വിനോദ് മാസ്റ്റർ,KSRTC അരീക്കോട് ഫാൻസ്&പാസഞ്ചർസ് നു വേണ്ടി മുജീബ് മേകുത്ത്,ഷകീൽ,,രതീഷ്, അഫ്‌സൽ ,ജാഫർ എന്നി പ്രതിനിധി കളും അരീക്കോട്ടെ പൗര പ്രമുഖൻ സാമൂഹ്യ പ്രവർത്തകൻ ജോസ് അരീക്കോട് ,നാട്ടുകാരും. സ്വികരണത്തിൽ  പങ്കെടുത്തു...