കളിച്ചും ചിരിച്ചും സൊറ പറഞ്ഞും വയോജനങ്ങളുടെ സൊറക്കൂട്ടം
കളിച്ചും ചിരിച്ചും
സൊറ പറഞ്ഞും വയോജനങ്ങളുടെ സൊറക്കൂട്ടം
കൊടിയത്തൂർ: കൂടും കുടുംബവും ഒക്കെ ഇന്നുമുണ്ടെങ്കിലും മനസ്സ് തുറന്നു കുശലം പറയാനും, ആഹ്ലാദിക്കാനും സാഹചര്യമില്ലാത്തവർ, പലരും പുറം ലോകം തന്നെ അന്യമായവർ . അവർക്കൊക്കെ ജീവിതത്തിന്റെ ഈ സായാഹ്ന കാലത്ത് വീണു കിട്ടിയ അവസരമായി കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൊറക്കൂട്ടം. ഒരു പകൽ നീണ്ടു നിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടു പാടിയും അവർ ആഘോഷമാക്കുകയായിരുന്നു. സൊറക്കൂട്ടം എന്ന പേരിൽ ചെറുവാടി നുസ്രത്തുദ്ദീൻ മദ്രസയിൽ നടന്ന
സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പുലുങ്കുന്നത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ
വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ചെയർപേഴ്സൺ മാരായ മറിയം കുട്ടിഹാസൻ,ആയിഷ ചേലപ്പുറത്ത് വാർഡ് മെമ്പർ മജീദ് റിഹ്‌ല, വി. ഷംലുലത്ത്, രതീഷ് കളക്കുടി കുന്നത്ത്, എം ടി റിയാസ് ഫാത്തിമ നാസർ,ടി കെ അബൂബക്കർ മാസ്റ്റർ, കെജി സീനത്ത് ബ്ലോക്ക് മെമ്പർമാരായ നദീറ, സുഹറ വെള്ളങ്ങോട്ട്
ഐ സി ഡി എസ് ഓഫീസർ ലിസ തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി ടീച്ചർമാരും ഭാഗമായി. 300 ഓളം വയോജനങ്ങൾ സംബന്ധിച്ചു.
പരിപാടിയിൽ നിസാം കാരശ്ശേരി യുടെ മോട്ടിവേഷൻ ക്ലാസും, ആരോഗ്യപരിശോധനയും, വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.വയോജന സംഗമത്തിൽ വന്ന എല്ലാവർക്കും സമ്മാനങ്ങളും നൽകി.