വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു*
*വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു*
കൂടരഞ്ഞി: കക്കാടംപൊയിൽ മലയോര ഹൈവേയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കക്കാടംപൊയിൽ നായാടംപൊയിൽ സ്വദേശി ചെറുശ്ശേരികുന്നിൽ ബിജീഷാണ് (24) ആണ് മരിച്ചത്.
കക്കാടംപൊയിൽ കരിമ്പ് ജംക്ഷനിൽ കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിനിഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മാതാവ് ബിന്ദു
മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും