ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം* ഉദ്ഘാടനം ചെയ്തു.

 *ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം* ഉദ്ഘാടനം ചെയ്തു.


കൊടിയത്തൂർ : പ്രവർത്തന രഹിതമായി കിടന്നിരുന്ന കൊടിയത്തൂർ അങ്ങാടിയിലെ ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം പുനരുദ്ധാരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാഷിബു കൊടിയത്തൂർ GMUP സ്കൂൾ വിദ്യാർത്ഥിനി റിയാപർവീനിന് കഥാ പുസ്തകം നൽകിയാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ,വി ഷംലൂലത്ത്,സി.പി ചെറിയ മുഹമ്മദ്,   , കെ.ടി മൻസൂർ, ടി ടി അബ്ദുറഹിമാൻ,റാഫി കുയ്യിൽ,ജ്യോതി ബസു കാരക്കുറ്റി . ഇ. ഖാലിദ് , എൻ കെ അബ്ദുൽ ഗഫൂർ റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു. കെ ഇ ജമാൽ മാസ്റ്റർ ഗാനാലാപനം നടത്തി.