_കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിന് ഓവറോൾ കിരീടം_*.
*_കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിന് ഓവറോൾ കിരീടം_*.
*_കൂടരഞ്ഞി_* : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മുക്കം ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ. ഗണിത പസിൽ, ഗണിത പാറ്റേൺ, ഗണിത മോഡൽ എന്നിവയിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൂടാതെ നമ്പർ ചാർട്ടിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി മുക്കം ഉപജില്ലയിലെ മുഴുവൻ സ്കൂളുകളെയും പിന്തള്ളി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഓവറോൾ ട്രോഫി നേടി. അൽഫോൻസാ ജോസഫ്, ഡൽന ട്രീസ ജിൽസ്, അമൻ തേജസ്, ദിൽന എലിസബത്ത് ജിൽസ് എന്നിവർ ഗണിതശാസ്ത്രമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു.