കർഷക സംഗമം നടത്തി*

 *കർഷക സംഗമം നടത്തി*



വെറ്റിലപ്പാറ വൈ.എം.സി.എ. യുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കർഷകസംഗമത്തിൽ പ്രദേശത്തെ പ്രഗത്ഭരായ കർഷകരെ ആദരിച്ചു. ടി.വി. തോമസ് വെട്ടത്ത്, ചാക്കോ നിലയ്ക്കപ്പിള്ളിൽ, കെ.എം. ചെറിയാൻ കുറ്റിപ്പൂവത്തിങ്കൽ, എൻ.എൻ. രവി നെടുംകുന്നേൽ, ദേവസ്യ പുത്തൻപുരയിൽ, കെ.കെ. മുഹമ്മദ് കടമ്പോട്ട്, കെ.എം. മാണി കോയിത്താനത്ത്, സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ശാന്ത ദേവദാസ്, കെ.എം. ജോസഫ് കള്ളികാട്ട്, പി.ടി. ഐസക് പാറകുളങ്ങര, കെ.ടി. ആയിഷ കിഴക്കേത്തലയ്ക്കൽ, ചിന്നമ്മ ജോർജ് കള്ളികാട്ട്, സെബാസ്റ്റ്യൻ കിഴക്കേപ്പറമ്പിൽ എന്നീ കർഷക പ്രതിഭകളാണ് ആദരിക്കപ്പെട്ടത്.

പ്രദേശത്തെ നൂറോളം കർഷകർക്കായി നടത്തിയ സെമിനാർ കൃഷി വകുപ്പിലെ റിട്ട. അഡീഷണൽ ഡയറക്ടർ ശ്രീ. രാധാകൃഷ്ണൻ കെ. ഉദ്ഘാടനം ചെയ്തു. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം അസി. ഡയറക്ടർ ശ്രീ. സുരേഷ് കെ.പി. കാർഷികരംഗത്തെ മൂല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ച് ക്ലാസ് നടത്തി. കാർഷിക രംഗത്തെ ഇൻഷുറൻസും സബ്‍സിഡിയും എന്ന വിഷയത്തിൽ ഊർങ്ങാട്ടിരി കൃഷി ഓഫീസർ ശ്രീമതി. നിഷിത സി.ടി. കർഷകരെ ബോധവൽകരിച്ചു. മികച്ച കാർഷികോല്പന്ന കയറ്റുമതിയ്ക്കുള്ള 2022-23 വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് ശ്രീമതി. കുഞ്ഞുമോൾ ടോമിനെ ചടങ്ങിൽ ആദരിച്ചു. പങ്കെടുത്ത എല്ലാ കർഷകർക്കും കാർഷികോപകരണം ഉപഹാരമായി നൽകി.  കാർഷികോപകരണങ്ങളുടെയും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെയും വിത്തുകളുടെയും തൈകളുടെയും പ്രദർശന സ്റ്റാളുകൾ സജ്ജീകരിച്ചു.

വെറ്റിലപ്പാറ വൈ.എം.സി.എ. പ്രസിഡണ്ട് ശ്രീ. പി.എം.കുര്യാച്ചൻ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ കൺവീനർ ശ്രീ. ബെന്നി പോൾ സ്വാഗതവും ജോയിന്‍റ് കൺവീനർ ശ്രീ. പി.എസ്. സേവ്യർ നന്ദിയും രേഖപ്പെടുത്തി.