തോട്ടുമുക്കം സ്വദേശി റന ഫാത്തിമ, മുക്കം നഗര സഭയുടെ ബ്രാൻഡ് അംബാസിഡർ*
*തോട്ടുമുക്കം സ്വദേശി റന ഫാത്തിമ, മുക്കം നഗര സഭയുടെ ബ്രാൻഡ് അംബാസിഡർ*
മുക്കം നഗര സഭയുടെ *''നീന്തിവാ മക്കളെ ''*
പദ്ധതിയുടെ *ബ്രാൻഡ് അംബാസഡർ*
പദവി കൈമാറൽ ചടങ്ങ് ഒക്ടോബർ 28 ന് ഉച്ചക്ക് 2.30നു മുക്കം ആലിൻചുവട്ടിൽ.
മുക്കം നഗര സഭയുടെ അഭിമാന പദ്ധതിയായ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ *റന ഫാത്തിമ* ക്ക് പദ്ധതിയുടെ സെര്ടിഫിക്കറ്റ് വിതരണം *ലോക നീന്തൽ ദിനമായ*
ഒക്ടോബര് 28 നു ഉച്ചക്ക് 2.30നു മുക്കം ആലിൻചുവട്ടിലെ SK പാർക്കിൽ വെച്ച് പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി MLA ലിന്റോ ജോസഫ് നിർവഹിക്കുന്നു .
മുങ്ങി മരണങ്ങൾ തുടര്കഥയാകുന്ന ഈ സാഹചര്യത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ നഗര സഭയുടെ ഈ പദ്ധതി എന്ത് കൊണ്ടും പ്രശംസനീയമാണ്.
നഗരസഭയുടെ ഈ പദ്ധതി ഇതിനോടകം വലിയ പിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത് .
പിച്ച വെച്ച് നടക്കുന്ന പ്രായത്തിൽ മൂന്നാമത്തെ വയസിൽ ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മയിപ്പിച്ച എല്ലാവര്ക്കും ഒരു റോൾ മോഡൽ ആക്കാൻ പറ്റിയ തോട്ടുമുക്കം സ്വദേശി RANA FATHIMA യെ യാണ് നഗര സഭ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത് .
മാധ്യമ പ്രവർത്തകൻ ആയ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റേയും രണ്ടു മക്കളിൽ മൂത്ത മകളാണ് റന ഫാത്തിമ.