പ്രശസ്‌ത ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു*
*പ്രശസ്‌ത ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു*
-
കൊല്ലം:പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ 80കളിലും 90കളിലും നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം. ഇന്ന് രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്.
1979 ൽ അഗ്നിപർവതം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം. ചെങ്കോൽ,നാടോടി കാറ്റ്, ഗോഡ് ഫാദർ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.