പ്യൂപ്പ ദി ക്രിയേറ്റീവ് ഷെൽ "* *ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു*

*"പ്യൂപ്പ  ദി ക്രിയേറ്റീവ് ഷെൽ "*

*ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു*



വെറ്റിലപ്പാറ : വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് *പ്യൂപ്പ ദി ക്രിയേറ്റീവ് ഷെൽ* സമാപിച്ചു. 


ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ്  ഞായാറാഴ്ച വൈകിട്ടാണ് സമാപിച്ചത്. സോഷ്യൽ സർവ്വീസ് സ്കീമിന്റെ നാൽപതോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

വ്യക്തിത്വ വികസനം, റോഡ് സുരക്ഷ, നീന്തൽ പരിശീലനം, കൗൺസലിംഗ് ക്ലാസ് , 'തട്ടകം' തിയേറ്റർ ജേർണി , പേപ്പർ ക്രാഫ്റ്റ് നിർമ്മാണം തുടങ്ങിയ ആറോളം സെഷനടങ്ങിയ ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. കൂടാതെ ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ പുതിയ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കി.


ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ വാസു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെറ്റിലപ്പാറ വാർഡ് മെമ്പർ ശ്രീമതി ദീപ രജിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഷിജോ അന്റണി ജൈവവൈവിധ്യ ഉദ്യാന നവീകരണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ എച്ച്.എം ശ്രീമതി ലൗലി ജോൺ സ്വാഗതം പറഞ്ഞു. എസ്.എസ്.എസ്.എസ് ക്ലബ്ബ് കോർഡിനേറ്റർ റോജൻ പി.ജെ പദ്ധതി വിശദികരിച്ചു. പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പി , കിണറടപ്പൻ വാർഡ് മെമ്പർ ഷിജിത ,എടക്കാട്ടുപറമ്പ് വാർഡ് മെമ്പർ അബ്ദുൾ ബഷീർ, ഓടക്കയം മെമ്പർ ജിനേഷ് പി.എസ്, എസ്. എം.സി ചെയർമാൻ സുരേഷ് പി.ജി, എം.പി.ടി.എ പ്രസിഡന്റ് ഹസീന ഫിറോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

എസ്.എസ്.എസ്.എസ് ക്ലബ്ബ് സഹ കോർഡിനേറ്റർ    മഞ്ജുഷ പി നന്ദി അറിയിച്ചു.

പി.ടി.എ , എസ് .എം.സി ,എം.പി.ടി.എ അംഗങ്ങളുടെ സാന്നിധ്യം ക്യാമ്പിന് കരുത്തേകി.